തിരുവനന്തപുരം കഴക്കൂട്ടത്ത് സ്ഥിതി ചെയ്യുന്ന കിൻഫ്ര പാർക്ക് സംസ്ഥാനത്തിന്റെ വ്യവസായിക പരിണാമത്തിൽ തെളിവായി നില കൊള്ളുന്ന സംസ്ഥാനത്തെ വ്യവസായ വികസനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1993 ലാണ് കേരള ഇൻഡസ്ട്രിയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലമെന്റ് കോർപ്പറേഷൻ കിൻഫ്ര സ്ഥാപിതമായത്. ബിസിനസ്സുകൾക്ക് അടിസ്ഥാന സൗകര്യങ്ങളും പിന്തുണ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സംഘടിക വ്യവസായ എസ്റ്റേറ്റുകളുടെ വർധിച്ചു വരുന്ന ആവശ്യത്തോടുള്ള പ്രതികരണമായാണ് കിൻഫ്രാ പാർക്കുകൾ എന്ന ആശയം ഉയന്നു വന്നത്. വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കൊപ്പം ചെറുകിട ഇടത്തരം സംരഭങ്ങൾക്കും അഭിവൃദ്ധി പ്രാപിക്കുവാൻ കഴിയുന്ന സാഹചര്യം ഒരുക്കുക എന്നതായിരുന്നു ആശയം.
1996 ലാണ് കിൻഫ്രപാർക്ക് ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ നിർമ്മാണ സേവന മേഖലയിലെ വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വർഷങ്ങളായി കിൻഫ്ര പാർക്ക് കൃത്യമായ വികസനത്തിനും വിപുലീകരണത്തിനും സാക്ഷ്യം വഹിച്ചു. ആദ്യം 50 ഏക്കർ വിസ്തൃതി ഉണ്ടായിരുന്ന പാർക്ക് വിവധ വ്യവസായങ്ങളെ ഉൾക്കൊള്ളുന്നതിനായി വികസിച്ചു. നല്ല നോഡുകൾ ജവവിതരണം മലിന ജല സംസ്കരണ സൗകര്യങ്ങൾ വൈദ്യൂതി കണകടിപിറ്റി തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് പാർക്ക് രൂപ കല്പന ചെയ്തിരിക്കുന്നത്.
കയറ്റുമതി വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ പാർക്ക് അതിന്റേതായ പങ്ക് വഹിക്കുന്നു. ഇൗ മേഖലയിൽ തൊഴിലവസങ്ങൾ പ്രധാനം ചെയ്യുന്നതിലും മുൻപന്തിയിൽ നിൽക്കുന്നു വൈവിധ്യമാർന്ന വ്യവസായങ്ങളെ ആകർഷിക്കുന്നതിലൂ ടെ ആയിരക്കണക്കിന് വ്യക്തികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു ഇത് പ്രദേശിക സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവനയും നൽകുന്നു. ഇന്റർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, ബയോഫാർമസ്യൂകട്ടിക്കൽസ്, ടെക്സ്റ്റെൽസ് തുടങ്ങി വിവിധ വ്യവസായങ്ങളുടെ ഒരു കേന്ദ്രമായി കിൻഫ്രാ പാർക്ക് മാറി. പാർക്കിലെ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് (ആർ & ഡി) കേന്ദ്രങ്ങളുടെ സാന്നിദ്യം നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതക്ക് അടിവരയിടുന്നു. ഇൻകുബേഷൻ സൗകര്യങ്ങൾ നൽകികൊണ്ട് പാർക്ക് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.