വിഴിഞ്ഞം തുറമുഖം
തിരുവനന്തപുരത്തിന്റെ സമുദ്ര പൈതൃകത്തിനെ കുറിച്ചുള്ള ഒരു ചരിത്ര വിക്ഷണം.
കേരളത്തിന് തെക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന മനോഹരമായ മത്സയബന്ധന ഗ്രാമമാണ് വിഴിഞ്ഞം മനോഹരമായ ബീച്ചുകളും ശാന്തമായ കായലുകളും കൊണ്ട് സമ്പന്നമായ ഇവിടെ ഒരു തുറമുഖമെന്ന നിലയിലുള്ള ചരിത്രപരമായ പ്രാധാന്യത്തിനും പേകുകേട്ടതാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്തേക്ക് വ്യാപിച്ചു കിടക്കുന്ന വ്യാപാര പാതകളുമായി കേരളത്തെ ബന്ധിപ്പിച്ചു കൊണ്ട് വിഴിഞ്ഞം തുറമുഖം ഇൗ പ്രദേശത്തിന്റെ സമുദ്ര ചരിത്രത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഒരു തുറമുഖമെന്ന നിലയിലുള്ള വിഴിഞ്ഞത്തിന്റെ ചരിത്രം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. പുരാതന കാലത്തും ഇത് ഒരു സുപ്രധാന വ്യാപാര കേന്ദ്രമായിരരുന്നുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. റോമിലെയും ഗ്രീസിലെയും ക്ലാസിക്കൽ എവുത്തുകാരുടെ കൃതികൾ ഉൾപ്പെടെ വിവിധ ചരിത്ര ഗ്രന്ഥങ്ങളിൽ തുറമുഖത്തെ പരാമർശിച്ചിട്ടുണ്ട്. അതിൽ ഇൗ പ്രദേശത്തെ സുഗന്ധവ്യഞ്ജനങ്ങൾ പട്ട്, മറ്റ് ചരക്കുകൾ എന്നിവയെക്കുറിച്ചെല്ലാം വിവരണമുണ്ട്. ചരിത്രപരമായ വിപരണങ്ങൾ അനുസരിച്ച് ഇൗ തുറമുറം പടിഞ്ഞാറും കിഴക്കും തമ്മിലുള്ള സമ്പർക്കത്തിന്റെ ഒരു കേന്ദ്ര ബിന്ദുവായി വർത്തിച്ചു.
അറബിക്കടലിന് അഭിമുഖമായുള്ള ഭൂമിശാസ്തപരമായ സ്ഥാനം വിഴിഞ്ഞത്തെ സമുദ്ര സഞ്ചാരത്തിനുള്ള ആകർഷകമായ തുറമുഖമാക്കി മാറ്റി. പുരാതന സുഗന്ധ വ്യഞ്ജന വ്യാപാര പാതകളിൽ തുറമുഖത്തിന്റെ തന്ത്രപ്രധാന സ്ഥാനം കേരളത്തിന്റെ സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ഒരു സമ്പന്ന മായ സമുദ്ര സംസ്കാരത്തിനും അടിത്തറയിട്ടു.
പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യൻ ശക്തികളുടെ വരവ് വിഴിഞ്ഞത്തിന്റെ വ്യാപാര രംഗത്ത് കാര്യമായ മാറ്റങ്ങൾ വരുത്തി. പോർച്ചുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടീശുകാരും കേരളത്തിൽ കാലുറപ്പിച്ചു. സുഗന്ധ വ്യഞ്ജന വ്യാപാരത്തിന്റെ നിയന്ത്രണത്തിനായി യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ കടുത്ത മത്സരവും ഉടലെടുത്തു ഇക്കാലയളവിൽ യൂറോപ്പ്യൻ കപ്പലുകൾ പതിവായി വിഴിഞ്ഞത്ത് നമ്പൂരമിട്ടു 18 -ാം നൂറ്റാണ്ടിൽ ബ്രീട്ടീഷ് ഇൗസ്റ്റ് ഇന്ത്യക്കമ്പനിയുടെ സൈനിക നാവിക താവളമെന്ന നിലയിലും തുറമുഖം പ്രാധാന്യം നേടി.