x
trivandrum

ടെക്നോസിറ്റി തിരുവനന്തപുരം

ടെക്നോസിറ്റി തിരുവനന്തപുരം
  • PublishedAugust 9, 2024

തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട എെ.ടി ഫണ്ടാണ് ടെക്നോസിറ്റി. ഇത് ടെക്നോപാർക്കിന്റെ വിപുലീകരണമാണ്. 450 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ടെക്നോസിറ്റി കേരളത്തിന്റെ എെടി വ്യവസായത്തെ പരിപോഷിപ്പിക്കുകയും നിക്ഷേപങ്ങൾ ആകർശിക്കുകയും നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് അടിത്തറയാകുകയും ചെയ്യുന്നു. വിവിധ എെടി കമ്പനികൾക്ക് ആവശ്യമായ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഗവേഷണ വികസന കേന്ദ്രങ്ങൾ, പരിശീലന സൗകര്യങ്ങൾ തുടങ്ങി ഇതൊരു സമദ്രമായ എെടി അന്തരീക്ഷം പ്രധാനം ചെയ്യുന്നു. ടെക്നോ സിറ്റിയുടെ പ്രധാന സവിശേഷത ഗവേഷണവും വികസനവും (ആർ & ഡി) ആണ് . ഇവിടെ പ്രവർത്തിക്കുന്ന ആർ & ഡി കേന്ദ്രങ്ങൾ നൂതന സാങ്കേതിക വിദ്യകളുടെ വികസനത്തിന് സഹായകരമാണ്. പ്രാദേശികരായ തൊഴിലാളികളെ എെടി തൊഴിവസരങ്ങൾക്കായി പ്രാപ്തരാക്കാൻ ഉയർന്ന നിലവാരമുള്ള പരിശീലന കേന്ദ്രങ്ങളുമുണ്ട്. ഉയർന്ന നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങൾ വേഗതയേറിയ ഇന്റർനെറ്റ്, വിശ്വസ്ഥമായ വൈദ്യുതി വിതരണ വ്യവസ്ഥ കാര്യക്ഷമമായ ഗതാഗത സൗകര്യങ്ങൾ എന്നിവയും ടെക്നോസിറ്റി എെടി കമ്പനികൾക്ക് നൽകുന്നു.

Written By
magazenelive@gmail.com

Leave a Reply

Your email address will not be published. Required fields are marked *