x
trivandrum

സായിഗ്രാമം തോന്നയ്ക്കൽ

സായിഗ്രാമം തോന്നയ്ക്കൽ
  • PublishedAugust 9, 2024

ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിലുള്ള ഒരു ശാന്തവും മനോഹരവുമായ ഒരു പ്രദേശമാണ്. ഇവിടെ സായി ബാബ മന്ദിരത്തിനും ശ്രീ സത്യമംഗല ക്ഷേത്രത്തിനും പ്രശസ്തമാണ്. ഇൗ ഗ്രാമം ദൈവീകതയുടെയും ആത്മീയതയുടെയും കേന്ദ്രമായി നിലകൊള്ളുന്നു. ഒാരോ ദിവസവും നിരവധി ഭക്തർ ഇവിടെ എത്തുകയും പ്രാർത്ഥനകളിലും സേവനങ്ങളിലും പങ്കെടുക്കുകയും ചെയ്യുന്നു.

തോന്നയ്ക്കലിലെ ഇൗ ഗ്രാമം പ്രകൃതിയോടേ ചേർന്നു നിൽക്കുന്ന ഒരു മനോഹര സ്ഥലം കൂടിയാണ് . സസ്യസമൃദ്ധിയോട് കൂടി നീണ്ടുനിൽക്കുന്ന പച്ചപ്പുകളാൽ ഇവിടെ ചുറ്റപ്പെട്ടിരിക്കുന്നു. ഭഗവാൻ സത്യസായി ബാബയിൽ നിന്ന് ലഭിച്ച മഹത്തായ ആപ്ത വാക്യമായ മനുഷ്യരാശിക്കുള്ള സേവനം ദേവസേവനമാണ് എന്ന മുദ്രാവാക്യമാണ് ട്രസ്റ്റിനെ തുടക്കം മുതൽ നയിക്കുന്നത്. സത്യസായി ബാബയുടെ അനുമതിയോടെ കെ.എൻ ആനന്ദകുമാറിന്റെ നേതൃത്വത്തിലാണ് 1996 ൽ സായിട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഗ്രാമസ്വരാജിന്റെ ഗാന്ധിയൻ ദാർശനത്തിന്റെ പിൻ ബലത്തിൽ വിവിധ മേഖലകളിൽ സ്വയം പര്യാപ്ത കൈവരിക്കാൻ സായി ഗ്രാമത്തിന് കഴിഞ്ഞു. 2005 ൽ സുനിൽ ഗവാസ്കറാണ് സായി ഗ്രാമത്തിന് തറക്കില്ലിട്ടത്. 100 കോടി രൂപയുടെ വിവിധ പദ്ധതികൾ വിജയകരമായി സായി ഗ്രാമം പൂർത്തിയാക്കി . ഒാട്ടിസം ബാധിച്ച കുട്ടികൾക്കുള്ള സ്കൂൾ മോണ്ടിസോറി, പൈ്രമറി, അപ്പർ പൈ്രമറി സ്കൂൾ ആട്സ് ആൻഡ് സയൻസ് കോളേജ് ആയുഷ് വെൽനസ് സെന്റർ, ആർട്ട് വില്ലേജ് കുട്ടികൾക്കും, മുതിർന്നവർക്കും ബുദ്ധി മാന്ദ്യമുള്ളവർക്കും വേണ്ടിയുള്ള വീടുകൾ തുടങ്ങിയെല്ലാം ഇവിടെയുണ്ട്.

Written By
magazenelive@gmail.com

Leave a Reply

Your email address will not be published. Required fields are marked *