വെട്ടുകാട് പള്ളി

വെട്ടുകാട് പള്ളി തിരുവന്തപുരത്തെ പുത്തൻതോപ്പ് തീരദേശ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 16-ാം നൂറ്റാണ്ടിൽ പോർച്ചീഗീസ് മീഷണറിമാരാണ്. ഇൗ പള്ളിയുടെ ആരംഭം കുറിച്ചത് ക്രിസ്തീയ വിശ്വാസികൾക്ക് മാത്രമല്ല പരമാർത്ഥം തേടുയെത്തുന്ന എല്ലാവർക്കും വെട്ടുകാട് പള്ളി വലിയൊരു ആശ്വാസ കേന്ദ്രമാണ്. മദർ ഒാഫ് ഗോഡ് ചർച്ച് എന്നും മാദ്രെ ഡി നേവൂസ് ചർച്ച് എന്നും ഇത് അറിയിപ്പെടുന്നു. നിലവിലുള്ള പള്ളി 1934 ൽ നിർമ്മാണം ആരംഭിക്കുകയും 1937 ൽ പൂർത്തിയാക്കുകയും ചെയ്തു. പള്ളിയുടെ പ്രധാന ആകർഷണമാണ് സെന്റ് സെബാസ്റ്റ്യൻ തിരുനാൾ. ജനുവരി 20 ന് ആരംഭിക്കുന്ന ഇൗ തിരുനാൾ ആഘോഷം ജനുവരി 31 നു സമാപിക്കുന്നു. ഇൗ സമയത്ത് ആയിരക്കണക്കിന് തീർത്ഥാടകർ പള്ളിയിൽ എത്തുന്നു. പ്രത്യേക പ്രാർത്ഥനകൾ ആചാരങ്ങൾ കലാപരിപാടികൾ എന്നിവ തിരുനാളിന്റെ ഭാഗമായിട്ടുണ്ട്. വിശ്വാസികളും സഞ്ചാരികളും ഇൗ തിരുനാൾ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തുകയും പള്ളിയുടെ ദൈവീക അന്തരീക്ഷത്തിൽ ആത്മീയാനുഭവം ആസ്വദിക്കുകയും ചെയ്യുന്നു. പള്ളിയുടെ സൗന്ദര്യം, സ്ഥലം ചരിത്രം പൈതൃകം എന്നിവ സന്ദർശകരെ ആകർഷിക്കുന്നു. ഇവിടെ വിശുദ്ധ കുർബാലകൾ സാക്രിമെന്റുകൾ തുടങ്ങിയവ നടത്തപ്പെടുന്നു. പള്ളിയുടെ മേൽ നോട്ടത്തിൽ നിരവധി സാമൂഹ്യ സേവനങ്ങളും ശുശ്രൂഷകളും ചെയ്യുന്നുണ്ട് ഹോസ്പിറ്റൽ സ്ക്കൂൾ സാമൂഹിക കേന്ദ്രങ്ങൾ എന്നിവയുമുണ്ട്. വെട്ടുകാട് പള്ളി ഒരു സാംസ്കാരിക കേന്ദ്രവും ആത്മീയ കേന്ദ്രവുമാണ്. ഇൗ പള്ളിയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും വിശുദ്ധയാത്രകളും പള്ളിയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുന്നു.

Exit mobile version