കേരളത്തിലെ മുസ്ലീം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ബീമാപ്പള്ളി നബി പരമ്പരയിൽപ്പെട്ടവർ ഇൗ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമംകൊള്ളുന്നു. നബി തിരുമേനിയുടെ പരമ്പരയിൽപ്പെട്ട ബീമാ ബീവി, മകൻ ശൈയ്ഖ് സയ്യിദ് ,ശഹീദ് മാഹീൻ, അബൂബക്കർ എന്നിവരുടെ ഖബറുകളാണ് ബീമാപള്ളിയിലുള്ളത്. ബീമാ ബീവിയുടെ പേരിൽ നിന്നാണ് ബീമാപള്ളി എന്ന പേര് ഉണ്ടാകുന്നത്. രോഗശമനത്തിനും കാര്യസിദ്ധിക്കും പള്ളിയിൽ വന്നുള്ള പ്രാർത്ഥന ഉത്തമമാണ് ആളുകൾ വിശ്വസിക്കുന്നു.