കേരളത്തിലെ ആദ്യ ലൈഫ് സയൻസ് പാർക്കായ ബയോ 360 തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ സ്ഥിതി ചെയ്യുന്ന. കെ.എസ്.എെ.ഡി.സി (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ലൈഫ് സയൻസ് മേഖലയിലെ പ്രധാന ചുവടുവെയ്പ്പുകളിൽ ഒന്നാണിത് ബയോ ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങൾ സയൻസ് ടെക് അക്കാദമികൾ, കമ്പനികൾ തുടങ്ങിയവയുടെ ഒരു ക്ലാസ്റ്ററായിട്ടായിരിക്കും പാർക്ക് പ്രവൃത്തിക്കുക നാനോ ടെക്നോളജിയും ലൈഫ് സയൻസും ബന്ധപ്പെട്ട മേഖലകളിൽ ആഭ്യന്തര-വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള ഒരു പുതിയ സംരംഭം, ബയോ, 360 ലൈഫ് സയൻസ് പാർക്കിന്റെ വ്യവസായ-നിർദ്ദിഷ്ട ഇൻഫ്രാസ്ട്രക്ച്ചർ, ഇൻകുബേഷൻസെന്ററും സാങ്കേതിക വികസന കേന്ദ്രവും തുടങ്ങിയവയും ഉൾപ്പെടുന്നു. കേരള ലൈഫ് സയൻസ് ഇൻജസ്ട്രീസ് പാർക്ക് (പി) ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി രൂപീകിരച്ച് കെ.എസ്.എെ.ഡി.സി യുടെ അനുബന്ധ കമ്പനിയായി കെ.എൽ.എെ. പി രൂപീകരിച്ചു.
.