തിരുവനന്തപുരം 70 ൽ പരം വർഷമായി വേങ്ങോട് പ്രവർത്തിക്കുന്ന ഹോട്ടലാണ് തിരുവോണം. ഹോട്ടലിന്റെ അന്തരീക്ഷവും വിളമ്പുന്ന വിഭവങ്ങളും പഴമയെ ഒാർമ്മിപ്പിക്കും വിധം തനി നാടൻ ശൈലിയിലുള്ളതാണ്. ഒാല മേഞ്ഞ മേൽക്കൂരയാണ് ഉള്ളത്. 30 മൺചുമരുകളാണുള്ളത്. കടക്കകത്ത് പഴയകാല കടകളിലെപോലെ നാടകത്തിന്റേയും ബാലയുടേയും ഒക്കെ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നു. ദോശവും, സാമ്പാറും, ചമ്മന്തിയും, രസവടയുമൊക്കെയാണ് ഇവിടുത്തെ വിഭവങ്ങൾ. രാവിലെ 6 മണി മുതൽ 12 മണിവരെ ഇവ ലഭിക്കും. പിന്നെ വൈകുന്നേരം 6 മണി വരെ ചായയും പലഹാരങ്ങളും. സുമനനാണ് ഹോട്ടലിന്റെ അമരക്കാരൻ. സമനന്റെ അച്ഛൻ സദാനന്ദന്റെ കാലത്താണ് ഹോട്ടൽ തുടങ്ങിയത്.