ടെക്നോ പാർക്ക്
കേരളത്തിലെ പ്രധാനപ്പെട്ട എെടി പാർക്കുകളിൽ ഒന്നാണ് തിരുവനന്തപുരംത്തെ ടെക്നോപാർക്ക്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ എെടി പാർക്കകളിലൊന്നായും അറിയപ്പെടുന്നു. 1990 ൽ കേരള സർക്കാരിന്റെ നേതൃത്വത്തിൽ സ്ഛാപിതമായ ടെക്നോപാർക്കിന് 760 ഏക്കറിലധികം വിസ്ഛാരമുണ്ട്. വിവിധ തരെ എെടു കമ്പനികളും എെടു അനുബന്ധ സേവന കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നു. ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രൊഫഷണൽ പരിസ്ഥിതി തുടങ്ങിയവ രാജ്യാന്തര തലത്തിലെ എെടി കമ്പനികളുടെ ആകർഷണ കേന്ദ്രമായി ടെക്നോപാർക്കിനെമാറ്റി. ചിട്ടയായ വികസന ഘട്ടങ്ങളും ആധുനിക മന്ദിരങ്ങളും വിപുലമായ സൗകര്യങ്ങളും ആഗോള എെടി സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സമഗ്രമായി സംവിധാനവുമൊക്കെ ടെക്നോപാർക്കിന്റെ പ്രത്യേകതകളാണ് നഗരത്തോട് അടുത്ത് കിടക്കുന്ന ടെക്നോപാർക്കിന്റെ തന്ത്രപരമായ സ്ഥാനം റോഡ്, റെയിൽ വ്യോമ ഗതാഗത മാർഗ്ഗങ്ങളിലൂടെ എളുപ്പത്തിൽ എത്തിച്ചേരാണാകുന്നതാണ്. ഇത് എെടി വ്യവസായങ്ങൾക്കുള്ള മികച്ച് ഒരിടമായി ടെക്നോപാർക്കിനെ മാറ്റി. ഇവിടെ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ എെ ടി കമ്പനികൾ കേരളത്തിലെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ വലിയ സംഭാവന നൽകാനും സാഹയിച്ചിട്ടുണ്ട്. ടെക്നോപാർക്കിന്റെ സാന്നിധ്യം തിരുവനന്തപുരത്തെ എെടി വ്യവസായ രംഗത്ത് ഒരു പ്രധാന കേന്ദ്രമാക്കി മാറ്റി.