ടിവാൻഡ്രം ടെന്നീസ് ക്ലബ്ബ്
ഇന്ത്യയിലെ ആദ്യത്തെ ജനകീയ ടെന്നീസ് ക്ലബ്ബായ തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന് 86 വയസ്സ് പൂർത്തിയായി. 1938 ൽ ലോക പ്രശസ്ത ടെന്നീസ് താരമായിരുന്ന ബിൽ ടൈഡൻ ഇന്ത്യ സന്ദർശിച്ചപ്പോൾ കേണൽ ജി.വി.രാജയുടെ ശ്രമഫലമായി തിരുവനന്തപുരത്തും എത്തിയിരുന്നു. അങ്ങനെയാണ് ടെന്നീസിന്റെ പ്രചാരണത്തിനു വേണ്ടി ഒരു ടെന്നീസ് ക്ലബ്ബ് തുടങ്ങണമെന്ന ആശയം ഉണ്ടാകുന്നത്. 1938 ്രെബഫുവരി 1 ന് ശാസ്തമംഗലത്താണ് ക്ലബ്ബിന്റെ തുടക്കം. രൺവീർ സിംങ് ആയിരുന്നു ആദ്യകാല പരിശീലകൻ. 1949-50 കളിലാണ് ടെന്നീസ് ക്ലബ്ബ് കവടിയാറിലേക്ക് മാറുന്നത്. 1966 ലെ ഡേവിസ് കപ്പ് ഇന്ത്യ ശ്രീലങ്ക മത്സവരവും ഇവിടെ നടന്നു. 4 കളിമൺ കോർട്ടുകളും 5 സിന്തറ്റിക് കോർട്ടുകളും ഇവിടെയുണ്ട്. ടേബിൾ ടെന്നീസിലും പരിശീലനം നൽകി വരുന്നു.